
രാം ചരൺ നായകനായി ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ സ്പെഷ്യൽ കാമിയോ വേഷത്തിൽ എത്തുന്നു. 2022ൽ ചിരഞ്ജീവി നായകനായ ഗോഡ്ഫാദർ എന്ന തെലുങ്ക് ചിത്രത്തിൽ സൽമാൻ ഖാൻ കാമിയോ വേഷത്തിൽ എത്തിയിരുന്നു . മോഹൻരാജ സംവിധാനം ചെയ്ത ചിത്രത്തിൽ മസൂം ഭായ് എന്ന കഥാപാത്രത്തെയാണ് സൽമാൻഖാൻ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി സൽമാൻ ഖാൻ പ്രതിഫലം വാങ്ങിയില്ല. കിസി കാ ഭായ് കിസി കി ജാൻ എന്ന സൽമാൻഖാൻ ചിത്രത്തിൽ രാംചരൺ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.അതേസമയം മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ബുച്ചി ബാബു ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. ജാൻവി കപൂർ ആണ് നായിക. എ.ആർ. റഹ്മാൻ സംഗീത സംവിധാനം. നിർവഹിക്കുന്നു.