
ധനുഷ് നായകനായി സോണി പിക്‌ചേഴ്സ് നിർമ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റർ എന്ന ഹോളിവുഡ് ചിത്രത്തിൽ സിഡ്‌നി സ്വീനി നായിക. യൂഫോറിയ, ദി വൈറ്റ് ലോട്ടസ്, എനിവർ ബട്ട് യൂ എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ സുപരിചിതയാണ് സിഡ്‌നി സ്വീനി. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചെസിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 2026 മാർച്ച് 20ന് തിയേറ്ററിൽ എത്തും. ദി എക്സ്ട്രാ ഓർഡിനറി ജേർണി ഒഫ് ദ ഫക്കിർ, ദ ഗ്രേമാൻ എന്നീ സിനിമകൾക്കു ശേഷം ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ്. കെൻ സ്കോട്ട് സംവിധാനം ചെയ്ത കോമഡി ചിത്രം ദ എക്സ്ട്രാ ഓർഡിനറി ജേർണി ഒഫ് ദ ഫക്കിർ എന്ന ചിത്രത്തിലൂടെയാണ് ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റം. എന്നാൽ ചിത്രം ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. എന്നാൽ റൂസോ ബ്രോ തേർഡ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ദ ഗ്രേമാൻ സിനിമയിൽ ധനുഷ് അവതരിപ്പിച്ച അവിക് സാൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടി.