
ബേസിൽ ജോസഫും - നസ്രിയയും ആദ്യമായി ഒരുമിച്ച സൂക്ഷ്മദർശിനി 50 കോടി കടന്നു. ആദ്യമായാണ് ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം 50 കോടി ക്ളബിൽ എത്തുന്നത്. എംസി സംവിധാനം ചെയ്ത ചിത്രത്തിന് പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് നൽകുന്നത് . നാലാം വാരത്തിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്.
അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേഴ്സ് എന്റർടെയ്ൻമെന്റിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സമിർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് നിർമാണം. പി.ആർ.ഒ: ആതിര ദിൽജിത്ത്.
,