meenakshi

ഗായകൻ കൗശിക്കിന് ജന്മദിനാശംസകൾ നേർന്ന് നടിയും അവതാരകയുമായ മീനാക്ഷി പങ്കുവച്ച് കുറിപ്പും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ. ചൊവ്വാഴ്ചയായിരുന്നു കൗശിക്കിന്റെ ജന്മദിനം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട തലവേദനയ്ക്ക് ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ ഞാനെപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു പ്രശ്നം നീയാണ്. ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതിൽ ഞാൻ സന്തോഷിക്കുന്നു.

ഒരുപാട് ഇഷ്ടം ഇച്ചൂ ടു മീനാക്ഷി കുറിച്ചു. ഇൗവർഷം മീനാക്ഷിയുടെ പിറന്നാളിന് കൗശിക്കും ആശംസ പങ്കുവച്ചിരുന്നു.