harry-brook

ദുബായ് : ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ സഹതാരം ജോ റൂട്ടിനെ മറികടന്ന് ഇംഗ്ളണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞവാരം ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടിയ ബ്രൂക്ക് 898 പോയിന്റുമായാണ് ഒന്നാമതെത്തിയത്. ഒരു പോയിന്റിനാണ് റൂട്ടിനെ മറികടന്നത്.

ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറ ഒന്നാം റാങ്കിൽ തുടരുന്നു. 890 പോയിന്റാണ് ബുംറയ്ക്കുള്ളത്. ആൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് ഒന്നാമത്.