haqqani

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണത്തിൽ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു. മുതിർന്ന താലിബാൻ നേതാവായ ഖലീൽ റഹ്‌മാൻ ഹഖാനിയാണ് സ്‌ഫോടനത്തിൽ മരിച്ചത്. 58 വയസുകാരനായ ഖലീൽ റഹ്‌മാൻ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ മരുമകനാണ് സ്ഥിരീകരിച്ചത്.

അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവലിഞ്ഞതോടെ 2021ലാണ് അദ്ദേഹം താലിബാൻ ഭരണത്തിൽ മന്ത്രിയായത്. താലിബാൻ പിന്തുണയ്‌ക്കുന്ന ഹഖാനി നെറ്റ്‌വർക്കിലെ പ്രമുഖനാണ് അദ്ദേഹം. അഫ്‌ഗാനിലെ പക്‌തിയ പ്രവിശ്യയിൽ 1966ലാണ് ഖലീൽ റഹ്‌മാൻ ജനിച്ചത്. അഞ്ച് മില്യൺ ഡോളർ തലയ്‌ക്ക് വിലപറഞ്ഞിട്ടുള്ള ആഗോള ഭീകരനാണ് ഖലീൽ. 20 വർഷം നീണ്ട യുദ്ധത്തിൽ മുഖ്യപങ്ക് വഹിച്ചയാളായാണ് ഖലീലിനെ അമേരിക്ക കണക്കാക്കുന്നത്.