
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 713/2022),ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 563/2023-എൽ.സി/എ.ഐ) തസ്തികകളിലേക്ക് 13ന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
 പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി),(തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 65/2023),ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്),(തസ്തികമാറ്റം മുഖേന),(കാറ്റഗറി നമ്പർ 701/2023) തസ്തികകളിലേക്ക് 13ന് പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
 ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 86/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 13ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് ജി.ആർ-1 സി വിഭാഗം,ഫോൺ:0471 2546325.
 ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ പഞ്ചകർമ്മ (കാറ്റഗറി നമ്പർ 631/2023),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പഞ്ചകർമ്മ),(കാറ്റഗറി നമ്പർ 566/2023)
തസ്തികകളുടെ രണ്ടാംഘട്ട അഭിമുഖം 13ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് ജി.ആർ-1 സി വിഭാഗം,ഫോൺ:0471 2546325.
 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രോജക്ട് സ്‌പെഷ്യലിസ്റ്റ്/ക്രെഡിറ്റ് സോഷ്യലിസ്റ്റ് (കാറ്റഗറി നമ്പർ 526/2022) തസ്തികയിലേക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് സി.എസ്. വിഭാഗം,ഫോൺ: 0471 2546442.
 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്ക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 484/2022) തസ്തികയുടെ അവസാനഘട്ട അഭിമുഖം 13ന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നുമിടയിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് ജി.ആർ-7വിഭാഗം, ഫോൺ: 0471 2546441.
പ്രമാണപരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ മോഹിനിയാട്ടംർ (കാറ്റഗറി നമ്പർ 684/2022) തസ്തികയിലേക്ക് 13ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 2എ വിഭാഗം ഫോൺ: 0471 2546447
ശാരീരിക അളവെടുപ്പ്
കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ സീമാൻ (പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 482/2023) തസ്തികയിലേക്ക് 13ന് രാവിലെ 7ന് പി.എസ്.സി.കൊല്ലം ജില്ലാ ഓഫീസിലും മേഖലാ ഓഫീസിലും വച്ച് ശാരീരിക അളവെടുപ്പ് നടത്തും.