v

2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രോഗ്രാമിംഗ് ലാബ് പരീക്ഷ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ 13ന് നടക്കും.

ടൈംടേബിൾ
17ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിപിഇഎഡ് (നാല് വർഷ ഇന്നൊവേറ്റീവ് കോഴ്സ് 2022 സ്കീം),(റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2023 ആൻഡ് 2022 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വിദ്യാർഥികളും പരീക്ഷയ്ക്ക് മുമ്പ്‌ ഹാൾടിക്കറ്റുകൾ കൈപ്പറ്റണം.

എം.ജി സർവകലാശാല

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം,2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ബി.​എ​ ​ക​ഥ​ക​ളി​ ​സം​ഗീ​തം,​മ​ദ്ദ​ളം​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 16​ ​മു​ത​ലും​ ​ബി​എ​ ​മോ​ഹി​നി​യാ​ട്ടം​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജ​നു​വ​രി​ ​ഏ​ഴു​ ​മു​ത​ലും​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ള​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.
മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്സി​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സി.​എ​സ്.​എ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ്രാ​ക്‌​ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 16​ ​മു​ത​ൽ​ ​ന​ട​ക്കും.

കണ്ണൂർ സർവകലാശാല

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലേ​യും,​സെ​ന്റ​റു​ക​ളി​ലേ​യും​ ​മൂ​ന്നാം​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​),​ന​വം​ബ​ർ​ 2024​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ 13​ ​മു​ത​ൽ​ 31​വ​രെ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ക്കും.​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.
തീ​യ​തിനീ​ട്ടി
പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദം​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​യോ​ട് ​കൂ​ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​തീ​യ​തി​ ​ഇ​ന്ന് ​വ​രെ​ ​നീ​ട്ടി.​ ​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ് ​(2020​ ​-2022​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​പേ​ക്ഷാ​ ​ഫോ​റ​ത്തി​ന്റെ​ ​പ്രി​ന്റൗ​ട്ടും​ ​ഫീ​ ​ര​ശീ​തി​യും​ 14​ന് 5​ ​മ​ണി​ക്ക് ​മു​മ്പാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.