
അവസാന ദിവസം മൂന്ന് സ്വർണം കൂടി
ഭുവനേശ്വർ : ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ അവസാനദിനം മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളിയും രണ്ട് വെങ്കലങ്ങളും കൂടി നേടി കേരളം. ആകെ ആറുസ്വർണവും മൂന്ന് വെള്ളിയും ഒൻപത് വെങ്കലങ്ങളുമടക്കം 18 മെഡലുകൾ നേടിയ കേരളം ഓവറാൾ പട്ടികയിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇന്നലെ അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്റർ ഹഡിൽസിൽ അർജുൻ പ്രദീപ്, 800 മീറ്ററിൽ ജെ.ബിജോയ്,ട്രിപ്പിൾ ജമ്പിൽ മുഹമ്മദ് മുഹാസിൻ എന്നിവരാണ് സ്വർണം നേടിയത്. അണ്ടർ 20 ആൺകുട്ടികളുടെ 4-400 മീറ്റർ റിലേയിൽ കേരളടീം വെള്ളി നേടി. അണ്ടർ 20 പെൺകുട്ടികളുടെ 200 മീറ്ററിൽ ശ്രീന നാരായണൻ കുട്ടിയും റിലേ ടീമും വെങ്കലം നേടി.