
തിരുവനന്തപുരം : അടുത്ത മാസമൊടുവിൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള ടീമുകളെ വിമാനമാർഗം അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കായിക മന്ത്രി വി.അബ്ദു റഹിമാൻ. ദേശീയ ഗെയിംസിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചർച്ചചെയ്യാൻ സ്പോർട്സ് കൗൺസിലന്റേയും കായിക അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ ഡർബാർ ഹാളിൽ ചേർന്ന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഉത്തരാഖണ്ഡിലേക്കുള്ള ട്രെയിൻ യാത്ര ദിവസങ്ങൾ എടുക്കുമെന്നത് പരിഗണിച്ചാണ് വിമാനയാത്ര പരിഗണിക്കുന്നത്. ഗെയിംസിലെ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഗെയിംസിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ഒരുമാസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അതത് സംസ്ഥാന അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പുകളുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയുണ്ടാകും. കേരള താരങ്ങൾക്ക് പ്രത്യേക ടീം കിറ്റ് നൽകാനും യോഗം തീരുമാനിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
2025 ജനുവരി 28 മുതൽ ഫെബ്രുവരി 14വരെ ഉത്തരാഖണ്ഡിലെ വിവിധ പട്ടണങ്ങളിലായി 38-ാമത് ദേശീയ ഗെയിംസ് സംഘടിപ്പിക്കാനാണ് ദേശീയ ഒളിമ്പിക് അസോസിയേഷൻ തീര