
റോം : പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ പൊളിറ്റിക്കോ പുറത്തുവിട്ട യൂറോപ്പിലെ ഏറ്റവും ശക്തരായ 28 പേരിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി (47). തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലിയെ നയിക്കുന്ന മെലോനി കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇറ്റാലിയൻ രാഷ്ട്രീയ രംഗത്തെ ഇടിമുഴക്കമായി മാറി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ഏറ്റവും കടുത്ത വലതുപക്ഷ നേതാവ്. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധികയും മുൻ യുവജന മന്ത്രിയുമായ മെലോനിക്ക് കുടിയേറ്റം, ഗർഭച്ഛിദ്രം, ദയാവധം, എൽ.ജി.ബി.ടി അവകാശങ്ങൾ എന്നിവയോട് കടുത്ത എതിർപ്പാണുള്ളത്. 1992ൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ മെലോനി 2022 ഒക്ടോബറിലാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്.