pic

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലിയിൽ ഉബുദിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ കൂറ്റൻ മരം വീണ് രണ്ട് ടൂറിസ്റ്റുകൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ചയായിരുന്നു സംഭവം. കാടിന് നടുവിലൂടെ നടക്കുന്നതിനിടെ സഞ്ചാരികളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഫ്രഞ്ച്, ദക്ഷിണ കൊറിയൻ പൗരന്മാരാണ് മരിച്ചത്. പരിക്കേറ്റ ഒരു ദക്ഷിണ കൊറിയൻ ടൂറിസ്റ്റ് ചികിത്സയിലാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ അടച്ച മങ്കി ഫോറസ്റ്റിലേക്ക് ഇന്നും സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. 12.5 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ 115 സ്പീഷീസിലെ മരങ്ങളുണ്ട്.