
തിരുവനന്തപുരം: സ്വർണം വാങ്ങുന്ന കാര്യം ആലോചിക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ ആദ്യ പരിഗണന എത്തുക ഒരേയൊരു പേരിലായിരിക്കും; ഭീമ ജൂവലറി. പരസ്യ പ്രചരണങ്ങൾക്കുമപ്പുറം 100 വർഷങ്ങൾക്ക് കൊണ്ട് ഭീമ ഗ്രൂപ്പ് നേടിയെടുത്ത വിശ്വാസമാണ് അതിന് പിന്നിൽ. പരിശുദ്ധ സ്വർണത്തിന്റെ നൂറുവർഷങ്ങൾ ആഘോഷിക്കുകയാണ് ഭീമ ജൂവലറി. 1925ൽ തുടങ്ങിയ ഭീമ നൂറ്റാണ്ടിന്റെ നിറവിലേക്ക് കടക്കുമ്പോൾ ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാ വിജയത്തിനും കാരണമെന്ന് ചെയർമാൻ ബി.ഗോവിന്ദൻ പറയുന്നു.
ഭീമാ ഗോവിന്ദന്റെ വാക്കുകളെ അർത്ഥപൂർണമാക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ അവരുടെ മൂന്ന് ഷോറൂമുകളിൽ അനുഭവപ്പെട്ട തിരക്ക്. 200 കോടി രൂപയുടെ വിറ്റുവരവാണ് ഇവിടങ്ങളിൽ മാത്രമായി ഭീമയിൽ നടന്നത്. 250 കിലോഗ്രാം സ്വർണവും 400 കാരറ്റ് വജ്രവുമാണ് വിൽപ്പന നടത്തിയത്. ഇത് ഗിന്നസ് റെക്കോഡിൽ ഇടം നേടുകയും ചെയ‌്തിട്ടുണ്ട്. നൂറാം വാർഷിക ആഘോഷത്തിൽ വിപണന പ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയാണ് ഭീമ ഈ നേട്ടമുണ്ടാക്കിയതെന്നതാണ് മറ്റൊരു പ്രത്യേകത.
ലോക വിപണിയിൽ ഭീമയുടെ പൈത്യക വിശുദ്ധി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണെന്ന് ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. സുഹാസ് പറഞ്ഞു.പരിശുദ്ധിയിലും വിശ്വാസത്തിലും അധിഷ്ഠഠിതമായ മൂല്യങ്ങളും ഉപഭോക്താക്കളുടെ അചഞ്ചലമായ പിന്തുണയുമാണ് വളർച്ചയ്ക്ക് ഊർജമാകുന്നതെന്ന് ബ്രാൻഡിന്റെ ഡയറക്ടർ ഗായത്രി സുഹാസും പ്രതികരിച്ചു.
നൂറിന്റെ നിറവിൽ മാനേജ്‌മെന്റിലും പുതുമയുണ്ട്. ഭീമ ഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം ഇനി നയിക്കുക ബി.ഗോവിന്ദന്റെ കൊച്ചുമകളായ നവ്യ സുഹാസാണ്.