rat

എല്ലാ വീടുകളിലും ഉള്ള സാധനമാണ് ഉപ്പ്. കറികളിൽ രുചി കൂട്ടാൻ മാത്രമല്ല ഉപ്പിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. ഇതുപയോഗിച്ച് അടുക്കളയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മാത്രമല്ല, വീടുകളിൽ എത്തുന്ന പാറ്റ, എലി, കൊതുക് പോലുള്ള ജീവികളെ തുരത്താനും ഇത് സഹായിക്കും. അത് എങ്ങനെയെന്ന് നോക്കാം.

1. നോൺസ്റ്റിക്ക് പാത്രങ്ങൾക്കടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ മാറ്റാൻ കല്ലുപ്പും സോപ്പും യോജിപ്പിച്ച് പുരട്ടി കഴുകിയാൽ മതി.

2. രാത്രി അടുക്കള വൃത്തിയാക്കിയ ശേഷം കുറച്ച് കല്ലുപ്പിട്ട് തിളപ്പിച്ച വെള്ളം സിങ്കിനുള്ളിൽ ഒഴിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്‌താൽ സിങ്കിനുള്ളിൽ നിന്ന് പാറ്റ വരില്ല. അടുക്കളയിൽ പലപ്പോഴും പാറ്റ എത്തുന്നത് ഈ സിങ്ക് വഴിയാണ്. അത് തടയാൻ സഹായിക്കും.

3. പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മുളകുപൊടി മല്ലിപ്പൊടി എന്നിവ കട്ടയാകുന്ന പ്രശ്‌നമുണ്ടെങ്കിൽ ഈ പൊടികൾക്കൊപ്പം അൽപ്പം ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് വച്ചാൽ മതി.

4. ഒരു ഗ്ലാസ് വെള്ളത്തിൽ ഏഴല്ലി വെളുത്തുള്ളി ചതച്ചതും 2 ടേബിൾസ്‌പൂൺ ഉപ്പും ഇട്ട് നന്നായി തിളപ്പിക്കുക. തണുക്കുമ്പോൾ ഇതിനെ ഒരു സ്‌പ്രേ ബോട്ടിലിൽ ആക്കുക. ഒപ്പം ഏതെങ്കിലും ലോഷൻ കൂടെ ചേർക്കണം. വീട്ടിൽ എലി വരുന്ന ഭാഗങ്ങളിൽ ഈ സ്‌പ്രേ തളിച്ചുകൊടുക്കാം. ഒപ്പം കൊതുകിനെ ഓടിക്കാനും ഈ മാർഗം ഉത്തമമാണ്.