
ഭക്ഷണ,പാനീയങ്ങളിൽ കൃത്രിമ നിറം ഒഴിവാക്കി പ്രകൃതി ദത്ത നിറം ചേർക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലപാടെടുത്തതോടെ സ്വാഭാവിക നിറക്കൂട്ടുകൾക്ക് ഡിമാൻഡേറി. റൊഡാമിൻ ബി , അമരന്ത്, ഓറഞ്ച് 11,മെറ്റാനിൽ യെല്ലോ, മാലക്കെറ്റ് ഗ്രീൻ എന്നിവയാണ് ഭക്ഷ്യ സുരാക്ഷാ വകുപ്പ് നിരോധിച്ച കളർക്കൂട്ടുകൾ. വലിയ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നവയാണ് ഈ കൃത്രിമകളറുകൾ.
മഞ്ഞൾ, ബീറ്റ്റൂട്ട്, കാരറ്റ്, പതിമുകം തുടങ്ങിയവ നാടൻ നിറക്കൂട്ടുകൾക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിലയും ഉയർന്നു. പതിമുഖം ദാഹശമിനിയായിട്ടായിരുന്നു വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ചിരുന്നത്. പതിമുഖത്തിന്റെ പുറം തൊലി ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമാണ്. ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്.
കിലോയ്‌ക്ക് 150 രൂപയായിരുന്ന പതിമുഖത്തിന്റെ വില 200-250 വരെയെത്തി. നിരവധി ആളുകൾ പതിമുകം നട്ടുവളർത്തിയിരുന്നെങ്കിലും വിപണി ഇല്ലാതായോതോടെ വെട്ടിക്കളഞ്ഞിരുന്നു. ഡിമാൻഡ് കൂടിയതോടെ കർഷകർ വീണ്ടും വെച്ചു പിടിപ്പിക്കാൻ തുടങ്ങി. മല്ലിപ്പൊടി.മുളക് പൊടി തുടങ്ങിയവ ദീർഘകാലം കേടുകൂടാതിരിക്കാനും നിറം ലഭിക്കാനും സിന്തറ്റിക് ഉത്പ്പന്നങ്ങളും ഓട്, ഇഷ്ടിക പൊടി തുടങ്ങിയവ ചേർത്തിരുന്നു. പരിശോധന തുടങ്ങിയതോടെ സ്വാഭാവിക നിറക്കൂട്ടിലേക്ക് കറിപൊടി കമ്പനികൾ മാറിയെന്നാണ് വിവരം. പ്രകൃതി ദത്ത നിറങ്ങളേ ഭക്ഷണ പാനീയങ്ങളിൽ ഉപയോഗിക്കാവൂ എന്ന നിയമം കർശനമാക്കിയത് നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിനു പുറമേ ക ർഷകർക്കും ഗുണകരമായി
എബി ഐപ്പ് ( ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി അംഗം )