bride

പല വിവാഹങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്രയും വൈറലാകാൻ എന്താണ് ഈ വീഡിയോയ്ക്ക് ഇത്ര പ്രത്യേകത എന്നല്ലേ?


'വർമല' (വിവാഹമാല കൈമാറ്റം) ചടങ്ങിനിടെയുള്ള വൈകാരിക നിമിഷമാണ് വീഡിയോയിൽ കാണിക്കുന്നത്. അതിഥികൾ നവ ദമ്പതികളെ ആശീർവദിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോൾ വധു കരയുകയാണ്. അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.

വധുവിന്റെ ചുറ്റുമുള്ള ബന്ധുക്കൾ അവളെ ആശ്വസിപ്പിക്കുകയാണ്. എന്നാൽ അവൾ കരച്ചിൽ തുടരുന്നു. ഇതെല്ലാം നോക്കിനിൽക്കുന്ന വരനുമാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹ വേദിയിൽ വച്ചാണ് പെൺകുട്ടി വരനെ ആദ്യമായി കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.

വരനെ കണ്ടെത്തിയതും, വിവാഹം തീരുമാനിച്ചതുമെല്ലാം പിതാവാണ്. എന്നാൽ തന്റെ സങ്കൽപത്തിനൊത്ത ആളല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കരച്ചിൽ. രണ്ട് ദിവസം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനകം 1.38 കോടിയിലധികം പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും കിട്ടി.

നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തിരിക്കുന്നത്. മിക്കവരും വധുവിനെ പിന്തുണച്ചുകൊണ്ടാണ് കമന്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ സൗന്ദര്യം നോക്കി ആളുകളെ വിലയിരുത്തരുതെന്ന് പറയുന്നവരുമുണ്ട്.

View this post on Instagram

A post shared by TV1 INDIA खबरों का नया अड्डा* (@tv1indialive)