i-phone

ഐഫോൺ പ്രേമികളായ നിരവധി പേരുണ്ട്. ആപ്പിൾ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഐഫോൺ 16 പ്രോ പുറത്തിറങ്ങിയത്. മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളോടെയാണ് ഈ പതിപ്പെത്തിയിരിക്കുന്നത്.

ഏറെ ആഗ്രഹമുണ്ടെങ്കിലും ഫോൺ വില മൂലം പലർക്കും വാങ്ങാൻ സാധിച്ചിട്ടില്ല. ഐഫോൺ 16 ജിബി സ്‌റ്റോറേജുള്ള ടൈറ്റാനിയം ഫിനിഷ് ഫോണിന് 1,19,900 രൂപയാണ് ഫ്ളിപ്പ്കാർട്ടിൽ. എന്നാൽ ആപ്പിൾ ഫോണുകൾ കൈവശമുള്ളവർക്ക് 48,850 രൂപവരെ വിലക്കുറവിൽ ഐഫോൺ 16 പ്രോ സ്വന്തമാക്കാം.എങ്ങനെയെന്നല്ലേ?


എക്സ്‌ചേഞ്ചിലൂടെയാണ് ഈ അവസരം ലഭിക്കുക. വലിയ കേടുപാടുകളൊന്നും സംഭവിക്കാത്ത ഐഫോൺ 14 എക്സ്‌ചേഞ്ച് ചെയ്താൽ 48,850 രൂപവരെ ഡിസ്‌കൗണ്ട് ലഭിച്ചേക്കും. അതായത് 71,050 രൂപയ്ക്ക് ഐഫോൺ 16 പ്രോ കൈയിൽ കിട്ടും. കൂടാതെ ഇതിനൊപ്പം ബാങ്ക് ഓഫറുകളും മറ്റും ലഭിക്കുകയാണെങ്കിൽ വില ഇനിയും കുറയും.