rajasthan

ജയ്‌പൂർ: രാജസ്ഥാനിൽ 56 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടിയെ അബോധാവസ്ഥയിൽ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. പാടത്ത് കളിക്കുന്നതിനിടെ 160 അടി താഴ്ചയുള്ള

കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കിണറിന് മൂടിയില്ലായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ എൻ.ഡി.ആ.ർഎഫ്, എസ്.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ് ടീമുകൾ ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമാന്തരമായി 155 അടി ആഴത്തിലും നാലടി വീതിയിലും കുഴിയെടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. 150 അടി വെള്ളമുള്ള കിണറ്റിൽ ക്യാമറ ഇറക്കി നടത്തിയ നിരീക്ഷണവും വിജയിച്ചില്ല. പൈപ്പ് വഴി ഓക്സിജൻ നൽകി കുട്ടിയുടെ ജീവൻ നിലനിറുത്തി.