
നടൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനായി കപൂർ കുടുംബത്തിലെ അംഗങ്ങൾ നേരിട്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മോദിയെ ക്ഷണിക്കാൻ കരീന കപൂർ, സെയ്ഫ് അലിഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കരിഷ്മ കപൂർ, അന്തരിച്ച നടൻ ഋഷി കപൂറിന്റെ ഭാര്യ നീതു കപൂർ, റിതിമ കപൂർ സാഹ് നി, ഭരത് സാഹ്നി, റിമ ജെയിൻ, മനോജ് ജെയിൻ, ആദാർ ജെയിൻ, ആർമാൻ ജെയിൻ, അനിസ മൽഹോത്ര എന്നിവരും എത്തിയിരുന്നു.
സന്ദർശനത്തിനിടയിൽ ആലിയ ഭട്ടും മോദിയും സ്‌നേഹ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. സംഭാഷണത്തിനിടയിൽ ആലിയ ഭട്ടിന്റെ ചോദ്യങ്ങൾക്ക് മോദി നൽകിയ മറുപടിയാണ് ചർച്ചയായിരിക്കുന്നത്. പ്രധാനമന്ത്രിയായ മോദി സംഗീതം ആസ്വദിക്കാറുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. അതിനായി സമയം കിട്ടാറുണ്ടോയെന്നും ആലിയ ഭട്ട് ചോദിച്ചു.
താരത്തിന്റെ ചോദ്യങ്ങൾക്ക് മോദി ഉടൻ തന്നെ ഉത്തരവും നൽകി. താൻ സംഗീതം കേൾക്കാറുണ്ടെന്നും അവ ആസ്വദിക്കാറുണ്ടെന്നുമായിരുന്നു മോദിയുടെ മറുപടി. ഗാനങ്ങൾ ആസ്വദിക്കാൻ അവസരം കിട്ടിയാൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ആഫ്രിക്കയിൽ കുറച്ച് സൈനികർ താൻ അഭിനയിച്ച ഗാനം പാടുന്നതും അതിനടുത്ത് മോദി നിൽക്കുന്ന വീഡിയോ കണ്ടെന്നും ആലിയ പറഞ്ഞു. ആ വീഡിയോ പലരും എനിക്ക് അയച്ചുതന്നെന്നും സന്തോഷമായെന്നും ആലിയ മോദിയോട് പറഞ്ഞു.