
ചില സസ്യങ്ങൾ വീടിന് സമീപം നടുന്നത് വളരെ ഗുണകരമാണ്. അത് വീടിനും അവിടെ താമസിക്കുന്നവർക്കും ഏറെ പ്രയോജനം ചെയ്യും. ഇവ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. പ്രത്യേകിച്ച് മഞ്ഞൾ ചെടി. ചില പ്രത്യേക ദിശകളിൽ ഈ ചെടി നട്ടുവളർത്തുകയാണെങ്കിൽ വളരെയേറെ ഗുണം ചെയ്യും. ഏതൊക്കെ ദിശയിലാണ് മഞ്ഞൾ ചെടി നടേണ്ടതെന്ന് നോക്കാം.
എപ്പോഴും മഞ്ഞളിന്റെ സാന്നിദ്ധ്യമുള്ള വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ലെന്നാണ് വിശ്വാസം. അല്ലെങ്കിൽ വീടുകളിൽ അനാവശ്യ ചെലവുകൾ വരാൻ സാദ്ധ്യതയുണ്ട്. മഞ്ഞളിന് നെഗറ്റീവ് ഊർജത്തെ അകറ്റാനുള്ള കഴിവുമുണ്ട്. മഞ്ഞളിന്റെ സാന്നിദ്ധ്യമുള്ള വീടുകളിലെ ആളുകൾക്ക് പുതിയ അവസരങ്ങൾ വന്നുചേരും. സാമ്പത്തികമായി ഇവർ ഉയരങ്ങളിലെത്തും. എപ്പോഴും ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും. വീട്ടിൽ കലഹങ്ങൾ ഒഴിഞ്ഞുപോകാൻ മഞ്ഞൾച്ചെടി വീട്ടിൽ വളർത്തുന്നതിലൂടെ സാധിക്കും.
എന്നാൽ, ശരിയായ ദിശയിൽ മഞ്ഞൾ നട്ടില്ല എന്നുണ്ടെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുക. വടക്ക് - കിഴക്ക് ദിശ ഉത്തമമാണ്. വീടിന്റെ ഈ ഭാഗത്ത് മാലിന്യങ്ങൾ വരാതെ നോക്കണം. നട്ടാൽ മാത്രം പോര, കൃത്യമായി മഞ്ഞളിനെ പരിപാലിക്കുകയും വേണം. ഇതിലൂടെ ശത്രുദോഷവും മാറും. തെക്ക് - പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മഞ്ഞൾ നടാൻ പാടില്ല. ഇത് വളരെയധികം ദോഷങ്ങൾ ഉണ്ടാക്കും എന്നാണ് വിശ്വാസം.