ilayaraja

ധനുഷ് നായകനായി ഇളയരാജയുടെ ജീവിതകഥ പറയുന്ന ഇളയരാജ ഉപേക്ഷിച്ചതായി റിപ്പോർട്ട്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കമൽഹാസൻ തിരക്കഥ എഴുതും എന്നായിരുന്നു വാർത്തകൾ. സിനിമയിലെ തിരക്ക് കാരണം കമൽഹാസൻ പിൻമാറി. ഇളയരാജയും സംവിധായകൻ അരുൺ മാതേശ്വരനും തമ്മിൽ രൂപപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് പ്രോജക്ട് ഉപേക്ഷിക്കാൻ കാരണം എന്നാണ് വിവരം. ചിത്രത്തിന്റെ വലിയ ബഡ്ജറ്റും തടസപ്പെടുത്തിയത്രേ. ചെന്നൈയിൽ ഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കമൽഹാസനും ധനുഷും ഇളയരാജയും ചേർന്ന് പുറത്തിറക്കിയിരുന്നു. കണക്ട് മീഡിയ, പി.കെ. പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മുവീസ് എന്നീ ബാനറിൽ തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിൽ ചിത്രം പിറത്തിറങ്ങും എന്നായിരുന്നു വിവരം. ധനുഷ് നായകനായി ക്യാപ്ടൻ മില്ലർ ഒരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ.