
കലകൾക്കും കലാകാരന്മർക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പ്ളാറ്ര് ഫോം "ആർ സ്റ്റുഡിയോ" യുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആർ സ്റ്റുഡിയോ എം .ഡി രാഹുൽ എസ് കുമാർ,സംവിധായകൻ വിശ്വനാഥ്, തിരക്കഥാകൃത്ത് വി. സി അശോക്, അഡ്വ. ജെ അജയൻ,
ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സന്നിഹിതരായി.ആർ സ്റ്റുഡിയോ എന്നത് ഒരു വെബ് ബേയ്‌സ്‌ഡ് കസ്റ്റ മെയ്സ്ഡ് പ്രൊഫയ്ൽ സെറ്റിംഗ് പ്ലാറ്റ്ഫോമാണ്. കലാകാരൻമാർക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടത്.
കലാപരമായി കഴിവുള്ള ഏതൊരു വ്യക്തിക്കും ഈ പ്ലാറ്റ്ഫോമിൽ സൗജന്യമായി തങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യാനാവും. പ്രായവും വിദ്യാഭ്യാസവുമല്ല,മറിച്ച് കഴിവിനും പാഷനുമാണ് ഇവിടെ പ്രാധാന്യം. .
Web: www.rstudionexus.com