
കോട്ടയം: കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ ഒരുമിച്ച് വൈക്കം സത്യാഗ്രഹ ഭൂമിയിൽ തന്തൈ പെരിയോർ രാമസ്വാമി നായ്ക്കർ സ്മാരകം നവീകരിച്ച് അനാച്ഛാദനം ചെയ്യുമ്പോൾ വൈക്കം സത്യാഗ്രഹ നാളുകളിൽ അദ്ദേഹം ഉയർത്തിയ ആശയവും, ആശങ്കകളും അവതരിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ബിജു ആവശ്യപ്പെട്ടു.പെരിയോർ രാമസ്വാമി നായ്ക്കരെ നിരീശ്വരവാദിയും, ഹിന്ദു വിരുദ്ധനുമായി ചിത്രീകരിച്ച രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാരുകൾ ശ്രമിക്കുന്നത്.
വൈക്കത്ത് നടന്നത് രാഷ്ട്രീയ മുന്നേറ്റമല്ല, മറിച്ച് ഹിന്ദു നവീകരണ പ്രവർത്തനം ആണെന്ന് രാമസ്വാമി നായ്ക്കരും, മഹാത്മാഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു സമൂഹത്തിനുള്ളിൽ നിലനിന്നിരുന്ന സാമൂഹ്യജീർണ്ണതകളെ ഹിന്ദു ഐക്യം സാധ്യമാക്കി സാമൂഹ്യ പരിഷ്കരണത്തിലൂടെ പരിഹരിക്കുകയായിരുന്നു ടി കെ മാധവനും, മന്നത്ത് പത്മനാഭനും പെരിയോർ അടക്കമുള്ള സാമൂഹ്യ നേതാക്കളും എന്ന് ഇ.എസ്ബി.ജു പറഞ്ഞു.