
കണിയാപുരം: അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.എം.എ.വാഹിദ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുന്നുംപുറം വാഹിദ് അദ്ധ്യക്ഷനായി.അഡ്വ.എം.മുനീർ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.അൽത്താഫ്,ബി.മുരളീധരൻ നായർ,ഭുവനേന്ദ്രൻ നായർ,പൊടിമോൻ അഷ്റഫ്,കൃഷ്ണൻകുട്ടി,മുബാറക്,പുഷ്പാ വിജയൻ,അർച്ചന,അനുജ,കരിച്ചാറ നാദർഷ,ജാബു,ഫാറൂഖ്,അരുൺ,സുനിത തുടങ്ങിയവർ പങ്കെടുത്തു.