pic

വാഷിംഗ്ടൺ: ടൈം മാഗസിന്റെ ഈ വർഷത്തെ ' പേഴ്സൺ ഒഫ് ദ ഇയർ " ആയി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ (78) തിരഞ്ഞെടുത്തു. അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുള്ള ചരിത്രപരമായ തിരിച്ചുവരവ് കണക്കിലെടുത്താണ് അംഗീകാരം. 2016ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയും റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപിനെ ടൈം പേഴ്സൺ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരുന്നു. യു.എസ് പോപ്പ് ഗായിക ടെയ്‌‌ലർ സ്വിഫ്‌റ്റ് ആയിരുന്നു കഴിഞ്ഞ വർഷം ഈ നേട്ടം കൈവരിച്ചത്.

# മാസ് തിരിച്ചുവരവ്

ട്രംപിന്റെ ജയം യു.എസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്ന്

 ക്രിമിനൽ കേസുകളിൽ തെറ്റുകാരനെന്ന് കണ്ടെത്തിയിട്ടും രണ്ടുതവണ ഇംപീച്ച്മെന്റിന് വിധേയനായിട്ടും വിവാദങ്ങൾ വേട്ടയാടിയിട്ടും ട്രംപ് പിന്മാറിയില്ല. ജനം കൈവിട്ടില്ല

നവംബർ 5ന് നടന്ന തിരഞ്ഞെടുപ്പിൽ സർവേ ഫലങ്ങൾ അട്ടിമറിച്ച് 312 ഇലക്ടറൽ വോട്ടുകൾ നേടി ചരിത്ര ജയം

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് 226 ഇലക്ടറൽ വോട്ടിൽ ഒതുങ്ങി

 ജനുവരി 20ന് ട്രംപ് അധികാരമേൽക്കും