തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 16 നും 17നും വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ 16ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടക്കുന്നതിനാൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസുകളിലേക്കുള്ള പ്രതിഷേധം 17ന് നടക്കും.
ലീഡർ കെ.കരുണാകരൻ ചരമദിനം 23 ന്
ലീഡർ കെ.കരുണാകരന്റെ ചരമദിനം 23 ന് വിപുലമായി ആചരിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. ബൂത്തുതലത്തിൽ ലീഡറുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും കെ.കരുണാകരൻ സ്മാരക മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങും. കോൺഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28 കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഘോഷിക്കും.