താൻ ലോക ചാമ്പ്യനായെന്ന് ഉറപ്പിച്ച മുഹൂർത്തെത്ത വിങ്ങിപ്പൊട്ടിയാണ് ഗുകേഷ് ഉൾക്കൊണ്ടത്. ഈ നേട്ടം വിശ്വസിക്കാനാവാതെ കുറച്ചുനേരം കൈകളിൽ മുഖമമർത്തി കണ്ണീർ വാർത്ത ഗുകേഷ് പിന്നീട് ബോർഡിൽ തന്റെ കറുത്ത കരുക്കൾ തിരിച്ച് വിന്യസിച്ചു.

കിരീടധാരണം നാളെ

നാളെയാണ് ലോകചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക സമാപനം. ഈ വേദിയിൽ വച്ചാണ് ഗുകേഷിന് ട്രോഫി സമ്മാനിക്കുന്നത്.

11-ാം വയസിൽ പറഞ്ഞു,

ലോകചാമ്പ്യനാകണം

തന്റെ പതിനൊന്നാം വയസിൽ ഒരു വീഡിയോ ഇന്റർവ്യൂവിൽ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന ചോദ്യത്തിന് ഗുകേഷ് ഉത്തരമായി പറഞ്ഞത് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകണം എന്നാണ്. ആ ആഗ്രഹമാണ് ഏഴുവർഷത്തിനിപ്പുറം സഫലമായത്. ഗുകേഷിന്റെ പഴയ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പതിനെട്ടാമത്തെ ലോക ചെസ് ചാമ്പ്യനാണ് 18 കാരനായ ഡി.ഗുകേഷ്