balabhaskr-

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​ലി​നി​സ്റ്റും ​സംഗീതജ്നുമായ ബാ​ല​ഭാ​സ്ക​റി​ന്റെ​ ​മ​ര​ണ​ത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്. ​ ​ കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തോടെയാണ് വീണ്ടും വിവാദമുയർന്നത്. ദിവസങ്ങൾക്ക് മുമ്പ് സ്വർണക്കടത്ത് കേസിൽ ബാലഭാസ്ക്റിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായതും വിഷയം വീണ്ടും സജീവമാക്കിയിരുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കാറപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്നാണ് ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞത്. അ​പ​ക​ട​ത്തി​ന് ​പി​ന്നി​ൽ​ ​ആ​രെ​ങ്കി​ലു​മു​ണ്ടെ​ന്ന് ​സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​താ​ൻ​ ​പ്ര​തി​ക​രി​ച്ചേ​നെ.​ ​ഇ​തു​വ​രെ​യു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വി​ശ്വാ​സ​മു​ണ്ട്.​ ​താ​ന​ട​ക്ക​മു​ണ്ടാ​യി​രു​ന്ന​ ​കാ​ർ​ ​ആ​രും​ ​ആ​ക്ര​മി​ച്ചി​ട്ടി​ല്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. എന്നാൽ ലക്ഷ്മിയുടെ വാദം തള്ളി രംഗത്തെത്തിയിരിക്കുകയാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. കൗമുദി ടിവിയിലെ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുകയാിരുന്നു അദ്ദേഹം.

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹയുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ജോർജ് ജോസഫ് പറഞ്ഞു. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അന്ന് മുതലേ സംശയത്തിന്റെ നിഴലിലാണെന്ന് ജോർജ് ജോസഫ് പറയുന്നു. തൃരിൽ നിന്ന് ചാലക്കുടി വരെ ബാലഭാസ്കർ സഞ്ചരിച്ച കാർ 110 -120കിലോ മീറ്റർ വേഗതയിൽ ഓടി. അതൊരു. ചേസായിരുന്നുവെന്ന് ജോർജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ചാലക്കുടിയിൽ നിന്ന് സാധനം കയറ്റി എന്നും അദ്ദേഹം ആരോപിക്കുന്നു,​

വീഡിയോ