
ബോളിവുഡിൽ ആദ്യമായി താൻ ഹീറോയിൻ ആകാൻ പോകുന്നുവെന്ന് നടി രശ്മിക മന്ദാന. ബോളിവുഡിൽ ഞാൻ ചെയ്യുന്ന ആദ്യത്തെ കൊമേഴ്സ്യൽ സിനിമയാണ് സിക്കന്ദർ. ഞാൻ ഇതുവരെ ചെയ്ത എല്ലാ ഹിന്ദി സിനിമകളും വളരെ അഭിനയ പ്രാധാന്യമുള്ള തിരക്കഥകളായിരുന്നു. എന്നാൽ ആദ്യമായി ഹീറോയിൻ ആകാൻ പോകുന്നതിന്റെ സന്തോഷം വലുതാണ്. രശ്മിക മന്ദാനയുടെ വാക്കുകൾ.
സൽമാൻഖാൻ നായകനാവുന്ന സിക്കന്ദർ എ ആർ. മുരുഗദോസാണ് സംവിധാനം ചെയ്യുന്നത്. എന്താണ് വേണ്ടതെന്ന് മുരുഗദോസ് സാറിന് കൃത്യമായി അറിയാം. അദ്ദേഹം വർക്ക് ചെയ്യുന്നത് കാണാൻ തന്നെ വളരെ രസമാണ്. അഭിനയ പ്രാധാന്യമുള്ള സിനിമകൾക്കൊപ്പം തന്നെ പക്കാ കൊമേഴ്സ്യൽ സിനിമകളുടെയും ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. രണ്ട് ടൈപ്പ് സിനിമകളും ആസ്വദിച്ചാണ് ചെയ്യുന്നത്. രശ്മിക പറഞ്ഞു.
സാജിദ് നദിയാ ദ്വാല പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സത്യരാജ്, ശർമൻ ജോഷി, സുനിൽ ഷെട്ടി എന്നിവരാണ് മറ്റ് താരങ്ങൾ. ഇൗദ് റിലീസായി തിയേറ്ററിൽ എത്തും. അതേസമയം പുഷ്പ 2 : ദ റൂൾ ആണ് രശ്മിക മന്ദാന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. അല്ലു അർജുൻ നായകനായ ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ആറു ദിവസം കൊണ്ട് ആയിരം കോടി കടന്ന ചിത്രം എന്ന ബഹുമതി പുഷ്പ 2 സ്വന്തമാക്കി.