തനിക്ക് നടിമാരെ കല്യാണം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും സന്തോഷ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താനുമായി ബന്ധപ്പെട്ട് വരുന്ന കമന്റുകൾ വായിക്കാറുണ്ടെന്നും സന്തോഷ് വർക്കി വ്യക്തമാക്കി. 'ഞാൻ മദ്യപിക്കാറില്ല, സിഗരറ്റ് വലിക്കാറില്ല, മയക്കുമരുന്ന് ഉപയോഗിക്കാറില്ല. ഒരു ബാഡ് ഹാബിറ്റും എനിക്കില്ല. ആ ഒരു കാര്യത്തിൽ മമ്മൂട്ടിയെപ്പോലെയാണ്.'- സന്തോഷ് വർക്കി പറഞ്ഞു.
ലൗ മാര്യേജിനോടാണ് താത്പര്യമെന്നും സന്തോഷ് വർക്കി പറഞ്ഞു. 'തമ്മിൽ മനസിലാക്കിയിട്ട് കല്യാണം കഴിച്ചാൽ മതിയെന്നാണ് ആഗ്രഹം. ഞാൻ മറ്റുള്ളവരെപ്പോലെയല്ല പ്രണയിക്കുന്നത്. സാധാരണ ആണുങ്ങൾ പോസിറ്റീവ് മാത്രമേ കാണിക്കൂ. ഞാൻ പോസിറ്റീവും നെഗറ്റീവും കാണിക്കും. ഇതുവരെ ഗേൾഫ്രണ്ട് ഉണ്ടായിട്ടില്ല. വെർജിൻ ആണ്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് പലപ്പോഴും ഉണ്ടായിട്ടുണ്ട്.'- സന്തോഷ് വർക്കി വ്യക്തമാക്കി.