
ഇക്കാലത്ത് പ്രായഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളും നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാകും. ഇതെല്ലാം ചെയ്‌തിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്. എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മുടി കട്ടക്കറുപ്പാക്കാൻ സഹായിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. കൃത്യമായി ചെയ്‌താൽ ഫലം ഉറപ്പാണ്.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി - 2 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ - 1 ടീസ്‌പൂൺ
നെല്ലിക്കപ്പൊടി - 1 ടേബിൾസ്‌പൂൺ
തൈര് - 3 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ കാപ്പിപ്പൊടിയെടുത്ത് വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് തൈരും നെല്ലിക്കപ്പൊടിയും കൂടെ ചേർത്ത് ക്രീം രൂപത്തിലാക്കണം. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഈ കൂട്ട് അടച്ച് വയ്‌ക്കണം. ഇരുമ്പ് പാത്രം ഇല്ലെങ്കിൽ ഈ ഡൈയിലേക്ക് ഇരുമ്പിന്റെ ആണിയോ കത്തിയോ ഇട്ടാലും മതി.
ഉപയോഗിക്കേണ്ട വിധം
മുടിയും ശിരോചർമ്മവും നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ശേഷം, നേരത്തേ തയ്യാറാക്കി വച്ച ഡൈ പുരട്ടാവുന്നതാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും തലയിൽ വച്ചശഷം കഴുകി കളയാവുന്നതാണ്. കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതി. ഒറ്റ ഉപയോഗത്തിൽ ഫലം ഉറപ്പാണ്.