
തിരുവനന്തപുരം: ടെലിവിഷൻ രംഗത്തെ സാങ്കേതിക പ്രവർത്തകരെയും താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫെഫ്‌ക എംഡിടിവി സംഘടിപ്പിക്കുന്ന പ്രഥമ സെലിബ്രിറ്റി ക്രിക്കറ്റ് കാർണിവൽ (C3)സീസൺ 1ന്റെ സമാപന സമ്മേളനവും സമ്മാനദാനവും നാളെ (14 12 2024) വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ നടക്കും. നാല് പൂളുകളിൽ ആയി താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും 14 ടീമുകളുടെ മത്സരമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു വരുന്നത്.
ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ സോഹൻ സീനു ലാൽ, ആത്മ ജന സെക്രട്ടറി ദിനേശ് പണിക്കർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ചാണ് വിജയികൾക്കുള്ള സമ്മാനദാനം നടത്തുക. സാങ്കേതിക പ്രവർത്തകരുടെയും താരങ്ങളുടെയും ശാരീരിക മാനസിക ഉല്ലാസത്തിന് ഉപരി, ഫെഫ്‌ക നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തിയായ ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് ഒരു മുതൽക്കൂട്ട് എന്ന ലക്ഷ്യം കൂടിയുണ്ട് സെലിബ്രിറ്റി ക്രിക്കറ്റ് കാർണിവെല്ലിന്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു വിഹിതം ആരോഗ്യസുരക്ഷാ പദ്ധതിക്ക് വേണ്ടിയാണ് മാറ്റി വയ്ക്കുക.