sharukh-khan

ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഡോൺ. ഫർഹാൻ അക്‌തർ സംവിധാനം ചെയ്ത ഡോൺ ഒന്നും രണ്ടും ഭാഗങ്ങളിൽ ഡോൺ എന്ന നെഗറ്റീവ് കഥാപാത്രമായി ഷാരൂഖ് ആണ് എത്തിയത്. ഡോൺ മൂന്നാം ഭാഗത്തിൽ ഷാരൂഖിന് പകരം രൺവീർ സിംഗിനെ നായകനായി പ്രഖ്യാപിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ ഷാരൂഖ് വീണ്ടും ഡോൺ ആയി എത്തുന്നു.

ദിൽജിത്ത് ദോസഞ്ചിന്റെ പുതിയ ഗാനത്തിലൂടെയാണ് ഷാരൂഖിന്റെ ഡോൺ തിരിച്ചെത്തുന്നത്.

നടനായും ഗായകനായും പ്രശസ്തനായ ദിൽജിത് പഞ്ചാബി മ്യൂസിക്കിലൂടെയും സിനിമയിലൂടെയും വളരെ പെട്ടെന്നാണ് ടോപ് ചാർട്ടുകളിൽ ഇടം പിടിച്ചത്. വോയ്‌സ് ഓവറിലൂടെയാണ് ഷാരൂഖ് ഗാനരംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്. ഡോൺ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിൽ പഞ്ച് ഡയലോഗുമായി ഷാരൂഖ് ഗാനത്തിൽ എത്തി വിസ്മയിപ്പിക്കുന്നു.