sn-college

ചെമ്പഴന്തി: ശ്രീനാരായണഗുരു എംപ്ളോയീസ് കൗൺസിലിന്റെ യൂണിറ്റ് യോഗം ചെമ്പഴന്തി എസ്.എൻ കോളേജിൽ യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് മെമ്പറുമായ പി.സുന്ദരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.രാഖി.എ.എസ് അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗവും കോളേജ് മാനേജ്മെന്റ് നോമിനിയുമായ ഡി.പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പലായി നിയമിതയായ ഡോ.രാഖിയെ ആദരിച്ചു.ശ്രീനാരായണഗുരു എംപ്ളോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. വിഷ്ണു സംഘടനാ സന്ദേശം നൽകി.പ്രൊഫസറായി പ്രമോഷൻ ലഭിച്ച ഇംഗ്ളീഷ് വിഭാഗം മേധാവി ഡോ.മനു രമാകാന്തൻ,ബോട്ടണി വിഭാഗം മേധാവി ഡോ.ഉഷ. എസ്.എസ് എന്നിവരെ ആദരിച്ചു. ഡോക്ടറേറ്റ് നേടിയ ഫിസിക്കൽ എഡ്യൂക്കേഷൻ അസി.പ്രൊഫ.പ്രവീൺ.ആർ,ബാേട്ടണി വിഭാഗം അദ്ധ്യാപകരായ രേഷ്മ. പി.ആർ, രാജേശ്വരി.എസ്,ആര്യ.എം.ആർ എന്നിവരെയും ആദരിച്ചു.ആർ.ശങ്കർ അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിലും ഉപന്യാസ മത്സരത്തിലും വിജയികളായ മിഥുൻ. ജെ.എ, അസ്ന ഫാത്തിമ.എ, ഡോൺ മറിയ ഷാജി എന്നിവരെ അനുമോദിച്ചു. കൺവീനർ ഡോ.ലെജി.ജെ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ.ഹരിപ്രിയ ആനന്ദ് .എം നന്ദിയും പറഞ്ഞു.