pic

ടെൽ അവീവ്: ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. അഭയാർത്ഥികൾ തങ്ങിയ ഒരു പോസ്റ്റ് ഓഫീസ് കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നിരവധി വീടുകളും തകർന്നു. അതേ സമയം, മുതിർന്ന ഇസ്ലാമിക് ജിഹാദ് നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഇന്നലെ ഗാസയിലെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 44,870 കടന്നു.