k-rajan

നികത്താൻ കഴിയാത്ത വലിയ നഷ്ടമാണ് അപകടത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ മന്ത്രി കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. മറ്റു കാര്യങ്ങളിൽ സർക്കാരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ ഉണ്ടാവും. ദുരന്തത്തിന് ഇരയായ കുട്ടികളുടെ കുടുംബത്തിൻ്റെ ദുരിതങ്ങളും വിഷമങ്ങളും മനസ്സിലാക്കി സർക്കാറിൻ്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവും. ഇക്കാര്യത്തിൽ ക്യാബിനറ്റിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കും.

കുട്ടികളുടെ വീട് സംബന്ധിച്ച കാര്യങ്ങളിൽ ജില്ല കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത് അടുത്ത ദിവസം ലഭ്യമാവും. അതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ തുടർ നടപടികൾ ഉണ്ടാവും. സർക്കാർ നിർദ്ദേശപ്രകാരം മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി ഇന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗ തീരുമാന പ്രകാരം ഇന്നും നാളെയുമായി പോലീസിന്റെയും എസ്പിയുടെയും സാന്നിധ്യത്തിൽ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് ഒരു സുരക്ഷ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് തിങ്കളാഴ്ച കളക്ടറുടെ നേതൃത്വത്തിൽ യോഗം നടക്കും. അതിന് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ജില്ലാ കളക്ടർ എസ് ചിത്ര, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് രാമചന്ദ്രൻ, തഹസിൽദാർ , മണ്ണാർക്കാട് ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥരും അനുഗമിച്ചു