d

തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യു.ടി.ടി ദേശീയ റാങ്കിംഗ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ സിംഗിൾസ് ഫൈനലിൽ റിസർവ് ബാങ്കിന്റെ മനുഷ് ഷായും ദിയ ചിത്താലെയും ജേതാക്കളായി. അങ്കുർ ഭട്ടാചാര്യയുടെ ശക്തമായ വെല്ലുവിളിയെ 4-2 വിജയത്തോടെ മനുഷ് ഷാ മറികടന്നപോൾ , ദിയ സ്വസ്തിക ഘോഷിനെതിരെ 4-1 ന് വിജയിച്ചു.
അണ്ടർ 19 വിഭാഗം ആൺകുട്ടികളിൽ അങ്കുർ ഭട്ടാചാരിയും പെൺകുട്ടികളിൽ സിൻഡ്രേല ദാസും വിജയിച്ചു നേരത്തെ അണ്ടർ 17 വിഭാഗത്തിലും സിൻഡ്രേലയായിരുന്നു ചാമ്പ്യൻ. ഉദീഷ് ഉല്ലാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുത്തൂറ്റ് ഫിൻ കോർപ് സമ്മാനദാനം നിർവഹിച്ചു.


കേരളത്തിന് സമനില

ലക്‌നൗ: വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളം- മുംബയ് മത്സരം സമനിലയിൽ. 300 റൺസ് വിജയലക്ഷ്യവുമായി ബാ​റ്റിംഗിന് ഇറങ്ങിയ കേരളം നാല് വിക്ക​റ്റിന് 109 റൺസെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്ക​റ്റിന് 184 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

മത്സരത്തിൽ കേരളത്തിന് ഒരു പോയിന്റും മുബയ്ക്ക് 3 പോയിന്റുമാണ്. ആദ്യ ഇന്നിംഗ്‌സിൽ മുംബയ് 115 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.

ജംഷഡ്‌പൂരിന് ജയം

ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സി 2-1ന് പഞ്ചാബ് എഫ്.സിയെ കീഴടക്കി. ഇരട്ടഗോളുകൾ നേടിയ ജാവിയർ സിവേരിയോയാണ് ജംഷഡ്‌പൂരിന്റെ വിജയശില്പി. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു ഗോവയെ നേരിടും.