evks-elangovan

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 11നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയിലായിരുന്നു ഇളങ്കോവൻ.

ചികിത്സ നടന്നുവരവേ അദ്ദേഹത്തിന്റെ ആരോ​ഗ്യനില വഷളാവുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരിട്ട് ആശുപത്രിയിലെത്തി ഇളങ്കോവന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. മകൻ തിരുമഗൻ എവേരയുടെ മരണത്തെ തുടർന്ന് 2023ലെ ഉപതിരഞ്ഞെടുപ്പിൽ ഇളങ്കോവൻ മത്സരിക്കുകയും 66,575 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.