
വെറും രണ്ട് മണിക്കൂർ പത്തുമിനിട്ടുകൊണ്ട് സമ്പൂർണ ഭഗവത്‌ഗീത പാരായണം ചെയ്ത് ഒൻപത് വയസുകാരി. പുസ്‌തകത്തിൽ നോക്കാതെ ആര്യമ ശുക്ള എന്ന പെൺകുട്ടിയാണ് ഭഗവത്‌ഗീത പാരായണം ചെയ്തത്. കഴിഞ്ഞ ദിവസം ലക്‌നൗവിലെ രാം കൃഷ്ണ മഠത്തിൽ നടന്ന ഗീതാ ജയന്തി ആഘോഷത്തിലാണ് ആര്യമ ഏവരെയും ഞെട്ടിച്ചത്. മഠത്തിലെത്തിയ ഭക്തർക്ക് ആര്യമ ഭഗവത്‌ഗീത വിതരണം ചെയ്യുകയും ചെയ്തു.
ഗീതാ പാരായണത്തിന് പുറമെ ദുർഗ സപ്‌താഷതി മന്ത്രവും മറ്റ് മന്ത്രങ്ങളും ആര്യമ കാണാതെ ഉരുവിട്ടു. വീട്ടിലെ ആർക്കും സംസ്‌കൃതം അറിയില്ലെന്നും കേട്ടുപഠിച്ചാണ് ഒൻപത് വയസുകാരിയെ മന്ത്രങ്ങൾ മനഃപാഠമാക്കിയതെന്നും മാതാപിതാക്കൾ പറയുന്നു.
അസാമാന്യമായ കഴിവുകളുള്ള ആര്യമ പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന് രാമകൃഷ്ണ മഠം മുഖ്യ പുരോഹിതൻ സ്വാമി മുക്തിനാഥാനന്ദ പറഞ്ഞു. നേരത്തെ ഗവർണർ ആനന്ദിബെൻ പട്ടേലും സ്വാമി ശ്രീ അവിമുക്തേശ്വരനാഥ് സരസ്വതിയും ആര്യമയുടെ കഴിവിനെ പ്രശംസിച്ചിരുന്നു.