parvathy-thiruvoth

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി തിരുവോത്ത്. ബോൾഡ് ആൻഡ് ബ്യട്ടിഫുൾ എന്നാണ് പാർവ്വതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. അടുത്തിടെ പാർവ്വതി തിരുവോത്ത് മാതൃത്വത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 'എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഏഴ് വയസായ സമയത്ത് ഞാൻ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്ന്. 27ാം വയസിൽ ഞാൻ അമ്മയോട് പറഞ്ഞു, പൊരുത്തപ്പെട്ട് ഒന്നും നടക്കുന്നില്ല. ഞാൻ മിക്കവാറും ദത്തെടുക്കുകയാവും അമ്മേ എന്ന്. എനിക്ക് ഒരു കുഞ്ഞ് വേണമെങ്കിൽ ഞാൻ ദത്തെടുക്കും. എപ്പോഴായിരിക്കും എന്ന് പറയാനാവില്ല'- ഇങ്ങനെയായിരുന്നു പാർവ്വതിയുടെ വാക്കുകൾ.

ഈ വാക്കുകൾ ശ്രദ്ധ നേടിയതോടെ ഒരു മകളെ ഓമനിച്ച് വളർത്താനുള്ള മനസ് പാർവ്വതിക്കുണ്ടെന്ന ആരാധകർ പറയുന്നു. ഇപ്പോഴിതാ പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുകയാണ്. തന്റെ അരുമയായ നായക്കുട്ടിയുടെ ചിത്രങ്ങളാണ് പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. Dobby Thiruvothu, my dogson എന്ന് കുറിച്ചുകൊണ്ടാണ് പാർവ്വതി തന്റെ മാനസപുത്രനെ പരിചയപ്പെടുത്തിയത്.

ഡോബി തിരുവോത്ത് എന്നാണ് നായയ്ക്ക് താരം നൽകിയ പേര്. അവന്റെ നാലാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പാർവ്വതി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നായക്കുട്ടി ഗർഭത്തിൽ എങ്ങനെ ഉണ്ടാകുമെന്ന് ഓർത്തെടുക്കാൻ സ്‌കാനിംഗ് ചിത്രത്തിൽ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് പാർവതി ഈ നായക്കുട്ടിയെ വിളിക്കുന്നത്.

parvathy-thiruvoth

ഒടിടിയിൽ സ്ട്രീം ചെയ്ത ഹെർ ആണ് പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം. അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്. ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിൻ ജോസ് സംവിധാനം ചെയ്യുന്നു. പ്രതാപ് പോത്തൻ അവസാനം അഭിനയിച്ച ചിത്രം കൂടിയാണ്. രാജേഷ് മാധവൻ, ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് താരങ്ങൾ. എ.ടി. സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം. തോമസ് ആണ് നിർമ്മാണം. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോവിന്ദ വസന്തയാണ് സംഗീത സംവിധാനം.