
ലണ്ടൻ: ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബി പോരാട്ടം ഇന്ന്. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ നടക്കും. ഇന്ത്യൻ സമയം രാത്രി പത്ത് മുതലാണ് മത്സരം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും തിരിച്ചടികളിലൂടെയും മോശം ഫോമിലൂടെയുമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
പ്രിമിയർ ലീഗിൽ അവസാനം കളിച്ച ആറ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ സിറ്റിയ്ക്ക് ജയിക്കാനായിട്ടുള്ളൂ. യുന്നൈറ്റഡാകട്ടെ അവസാനം കളിച്ച 4 കളിയിൽ നിന്ന് ഒരു ജയവും. സിറ്റി 27 പോയിൻ്റുമായി നാലാം സ്ഥാനത്തും യുണൈറ്റഡ് 19 പോയിൻ്റുമായി 13-ാം സ്ഥാനത്തുമാണ്.