
അങ്കാറ: തുർക്കിയിലെ ഇസ്‌താംബുളിൽ കുടുങ്ങിയ യാത്രക്കാരെ രണ്ട് വിമാനങ്ങളിലായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഇൻഡിഗോ. മലയാളികൾ അടക്കം 400 ഓളം പേരാണ് ഇസ്താംബുൾ വിമാനത്താവളത്തിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി ഡൽഹിയിലേക്കും മുംബയിലേക്കും പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനങ്ങൾ മുടങ്ങിയതാണ് യാത്രക്കാരെ വലച്ചത്. മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. സാങ്കേതിക തകരാർ മൂലമാണ് സർവീസുകൾ റദ്ദാക്കിയതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നെന്നും ഇൻഡിഗോ അറിയിച്ചിരുന്നു.