തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി നടപ്പാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്-ഗുഡ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അദ്ധ്യാപക പാനൽ തയാറാക്കുന്നു. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം നഗരസഭ പരിധിയിലെ അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായാണ് ക്ലാസുകൾ നടക്കുന്നത്. ഇംഗ്ലീഷിൽ ബിരുദവും ബി.എഡും/ബിരുദാനന്തര ബിരുദമുള്ള കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവർക്കും അദ്ധ്യാപന പരിചയമുള്ളവർക്കും മുൻഗണന.
താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ സഹിതം corporationaksharam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ,പ്രോജക്ട് കോ- ഓർഡിനേറ്റർ,അക്ഷരശ്രീ,തിരുവനന്തപുരം നഗരസഭ,വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ 22ന് മുമ്പായി അയയ്ക്കണം.