
ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥിളോട് സ്റ്റഡി പെർമിറ്റ്, വിസ, മാർക്ക്, ഹാജർ തുടങ്ങിയവ സംബന്ധിച്ച രേഖകൾ വീണ്ടും സമർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായി വിവരം. വിദേശ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട സർക്കാർ വിഭാഗമായ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) ഇതു സംബന്ധിച്ച ഇ-മെയിലുകൾ വിദ്യാർത്ഥികൾക്ക് അയച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ജനപ്രിയ വിസാ പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) കാനഡ കഴിഞ്ഞ മാസം നിറുത്തലാക്കിയിരുന്നു. കുടിയേറ്റം കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് കാനഡ അറിയിച്ചിരുന്നു. താത്കാലിക വിസയിലെത്തുന്നവർക്കു മേലുള്ള പരിശോധനകളും കർശനമാക്കി.