
ബാങ്കോക്ക്: തായ്‌ലൻഡിലെ വടക്കൻ ടാക്ക് പ്രവിശ്യയിൽ മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. അംഫാംഗ് ജില്ലയിൽ പ്രാദേശിക സമയം, വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ആൾക്കൂട്ടത്തിന് നേരെ അക്രമികൾ സ്ഫോടക വസ്തു എറിഞ്ഞെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.