
ഈ കാലഘട്ടത്തിൽ കൂടുതൽ പേരും ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് നര. ഇത് മറയ്ക്കാൻ ഡെെ ചെയ്യുന്നവരാണ് പലരും. എന്നാൽ മാർക്കറ്റിൽ വാങ്ങുന്ന മിക്ക ഡെെകളിലും വലിയ രീതിയിൽ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം തന്നെ ഡെെയാണ്. എന്നാൽ കെമിക്കൽ ചേർക്കാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മുടിയുടെ നര മാറ്റാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
1, തേയില
2. മെെലാഞ്ചി ഇല
3. നെല്ലിക്ക പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒന്നര ഗ്ലാസ് വെള്ളത്തിൽ തേയില ഇട്ട് തിളപ്പിക്കുക. തിളച്ച ശേഷം ഇത് അരിച്ച് തണുപ്പിച്ചെടുക്കണം. തണുത്ത തേയില വെള്ളം ചേർത്ത് മെെലാഞ്ചി ഇല അരച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതം എടുത്ത് അതിൽ കുറച്ച് നെല്ലിക്ക പൊടി ചേർക്കുക.
എന്നിട്ട് നല്ല പോലെ യോജിപ്പിക്കണം. മിക്സ് ചെയ്യുമ്പോൾ തേയില വെള്ളം ഒഴിക്കാം. വെള്ളത്തിന്റെ രൂപത്തിലാക്കിയെടുക്കാൻ ആവശ്യമായ അത്രയും തേയില വെള്ളം ഒഴിക്കാം. എന്നിട്ട് ഒരു രാത്രി മുഴുവൻ ആ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിൽ സൂക്ഷിക്കുക. രാവിലെ ഇത് അരിച്ച് കുപ്പിയിലാക്കുക. ഇത് കുളിയ്ക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മുടിയിൽ തേച്ചു പിടിപ്പിക്കുക. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ വെളുത്ത മുടി കറുക്കുന്നു.