cricket

ബ്രിസ്‌ബേൻ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരത്തിന്റെ രണ്ടാം ദിനം ഗാബയിൽ ഓസ്‌ട്രേലിയയ്‌ക്ക് മേൽക്കൈ. ആദ്യസെഷനിൽ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ ഇന്ത്യ വീഴ്‌ത്തിയെങ്കിലും തുടർന്ന് ട്രാവിസ് ഹെഡും സ്‌മിത്തും ചേർന്ന് ഓസ്‌ട്രേലിയയെ കരയ്‌ക്കെത്തിച്ചു. ഇരുവരും സെഞ്ച്വറി നേടി. 241 റൺസാണ് ഇരുവരും കൂട്ടുകെട്ടിലൂടെ നേടിയത്.

തുടർച്ചയായി രണ്ടാം ടെസ്‌റ്റിലും ഹെഡ് സെഞ്ച്വറി നേടി. 160 പന്തിൽ 152 റൺസ് നേടി പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്‌ത സ്‌മിത്ത് 190 പന്തിൽ 101 റൺസാണ് നേടിയത്. ഇരുവരുടെയും വിക്കറ്റുകളും പിന്നാലെ അഞ്ച് റൺസ് മാത്രം നേടിയ മാർഷിന്റെ വിക്കറ്റും നേടി ബുമ്ര ഓസ്‌ട്രേലിയയുടെ മേൽക്കൈ തക‌ർത്തു. നിലവിൽ 400 റൺസ് പിന്നിട്ട ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ നഷ്‌ടമായി.

ഇന്ത്യക്കായി ബുമ്ര 72 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി. സിറാജും നിതീഷ് റെഡ്‌ഡിയും ഓരോ വിക്കറ്റ് വീതം നേടി. നിലവിൽ പരമ്പരയിൽ ഓരോ മത്സരങ്ങൾ ഇരു ടീമുകളും വിജയിച്ചിട്ടുണ്ട്.