tata-one

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് രണ്ടു ശതമാനം വില വർദ്ധിപ്പിച്ചു. ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

നിർമ്മാണ ചെലവിലുണ്ടാകുന്ന വർദ്ധനവ് നേരിടാൻ ലക്ഷ്യമിട്ടാണ് വില കൂട്ടുന്നതെന്ന് ടാറ്റാ മോട്ടേഴ്സ് അധികൃതർ അറിയിച്ചു. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വർദ്ധനവിൽ വ്യത്യാസമുണ്ടാകും. ട്രക്കുകളുടെയും ബസുകളുടെയും മുഴുവൻ ശ്രേണികളിലും നിരക്ക് വർദ്ധന ബാധകമാകും.