
നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ഇതിന് വല്ല പാർശ്വഫലങ്ങളുണ്ടോ എന്ന കാര്യത്തിൽ നിരവധി പേർക്ക് ആശങ്കയുണ്ട്. കെമിക്കലുകളൊന്നും ചേർക്കാതെ, വലിയ ചെലവില്ലാതെ, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കുമെങ്കിൽ അതല്ലേ ഏറ്റവും നല്ലത്. ഉള്ളിത്തൊലി ഉപയോഗിച്ച് ഹെയർ ഡൈ ഉണ്ടാക്കാൻ കഴിയും.
ആവശ്യമായ സാധനങ്ങൾ
ഉള്ളിത്തൊലി
കറ്റാർവാഴ നീര്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന രീതി
ഉള്ളിത്തൊലി ഒരു പാനിൽവച്ച് നന്നായി ചൂടാക്കുക. കരിഞ്ഞുപോകരുത്. കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി പൊടിക്കുക. തുടർന്ന് അരിച്ചെടുക്കുക. ഇതിലേക്ക് അൽപം കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നരകളിൽ തേച്ചുകൊടുക്കാം. പ്രകൃതിദത്തമാർഗമായതിനാൽത്തന്നെ ഒറ്റ ഉപയോഗത്തിൽ തന്നെ നര പൂർണമായും അകലുമെന്ന് പ്രതീക്ഷിക്കരുത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യണം.