ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള നെയ്യ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. നെയ്യിലെ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതേസമയം, ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പ് കാലത്ത് നെയ്യ് കഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എത്രപേർക്കറിയാം?
നെയ്യിലെ ആന്റി ഓക്സിഡന്റുകളും കൊഴുപ്പ് അലിയിക്കുന്ന വിറ്റാമിനുകളും ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ഗ്യാസ്ട്രിക് ആസിഡ് പുറന്തള്ളുന്നതിനെ ഉത്തേജിപ്പിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തും. ശൈത്യകാലങ്ങളിൽ സാധാരണയായി ഉണ്ടാകുന്ന മലബന്ധം, വയറിലെ ഉരുണ്ടുകൂടൽ എന്നിവ തടയും.
ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമായതിനാൽ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുകയും തണുപ്പ് കാലത്ത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
തണുപ്പുകാലങ്ങളിൽ ഉണ്ടാകുന്ന സന്ധി വേദനയ്ക്ക് ശമനം നൽകുന്നു.
നെയ്യിലെ മോയിസ്ചറൈസിംഗ് ഘടകങ്ങൾ തണുപ്പുകാലങ്ങളിൽ തൊലി വരണ്ട് പോകുന്നത് തടയുന്നു.
നെയ്യിൽ വലിയ തോതിലുള്ള കാലോറി ഊർജ്ജം പ്രദാനം ചെയ്യുന്നു.
തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നു.
ഉപാപചയം (മെറ്റബോളിസം) മെച്ചപ്പെടുത്തുന്നു.
നല്ല കാഴ്ച, അസ്ഥികളുടെ ബലം എന്നിവ നിലനിർത്തുന്നതിൽ നെയ്യ് നിർണായക പങ്ക് വഹിക്കുന്നു.
നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടറേറ്റ് കുടൽ പാളിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.